
...ഉള്ളു നൊന്തു നീറുമ്പോഴും പുഞ്ചിരിക്കുവാന്‍
ഞാന്‍എന്തേറെ നൊന്തുരുകി പ്രാര്‍തഥിച്ചുവെന്നോ,
ആരുടെ മുന്‍പില്‍ ചെന്നും കയ്കള്‍ നീട്ടാതെ
മാനം കാക്കാന്‍ ഞാന്‍ എന്തേറെ പാടുപെട്ടെന്നോവേദനകള് ഒന്നൊന്നായി വാതില്‍ മുട്ടവേ
നാട് വിട്ടു പോയാലോ എന്ന് കരുതി
ഈശോ നാഥാ നീ പോലും കയ്യ് വിട്ടെന്ന്
ഞാന്‍ ഓര്‍ത്തു പോകവേ എന്‍ കണ്ണ് നിറഞ്ഞു.....
ഞാന്‍ ഒരാളെ ആശ്രയിച്ചെന്‍ വീട് കഴിയേ
ഞാനും കൂടി വീണു പോയാല്‍ എല്ലാം തകരും,
ഏറെ കുറേ നിര്‍മലനായ് ജീവിച്ചിട്ടും എന്‍
കണ്ണുനീരിന്‍ പാനപാത്രം നീങ്ങി പോയില്ല
നല്ല കാലം കൂടെ നിന്ന സ്നേഹിതരെല്ലാം
ദൈവശാപമാണെനിക്ക് എന്നും വിധിച്ചു,
ആരും കേള്‍ക്കാന്‍ നിന്നില്ല എന്‍ ദുഖങ്ങള്‍
ഞാന്‍ എന്‍റെ ഭാരം എവിടെ ഇറക്കിവെയ്ക്കും ?
യേശുവിന്‍റെ മുന്‍പില്‍ വീണു കണ്ണീരൊഴുക്കി
എന്‍റെ സഹനങള്‍ ക്രൂശില്‍ ചേര്‍ത്ത് തറയ്കാന്‍..
യേശുവെന്ന് വിളിച്ചതേ ഞാന്‍ കരഞ്ഞു പോയ്
പിന്നെ എന്‍റെ വേദനകള്‍ പ്രാര്തഥനയായി .....................
No comments:
Post a Comment