
....മരണംപോല്‍ അപമാനം പെയ്ത മണിക്കൂറില്‍
പ്രിയരെല്ലാം തള്ളി പറഞ്ഞു എന്നെ,
കൊല്ലപെടാനുള്ള കുഞ്ഞാടിനെ പോലെ
പരിഹാസമേറ്റങ്ങു നിന്ന് പോയ് ഞാന്‍ ..
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒന്ന് അന്വേഷികനായിട്ടാരും ഇല്ല, പാതാളത്തോളം ഞാന്‍ താഴുമ്പോഴും നാഥാ,
അവരെല്ലാം ഉയരനായ് പ്രാര്‍ത്ഥിക്കുന്നു,
ഈ ആരാധന മാത്രം ആശ്വാസം
ഞാന്‍ ആരോടിതെല്ലാം പറയും,
പാന പാത്രം ഇന്നാരൊപ്പം കുടിക്കും
പാവന സ്നേഹമേ മനമുരുകുമ്പോള്‍ ഞാന്‍ കാണുന്നില്ലാരെയും ഒപ്പം,
ഈ ആരാധന മാത്രം ആശ്വാസം.
No comments:
Post a Comment